ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം നമ്പർ

Newsroom

Img 20220710 001820

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗ് എർലിങ് ഹാളണ്ട് ക്ലബിൽ ഒമ്പതാം നമ്പർ ജേഴ്സി അണിയും. ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ ഒമ്പതാം നമ്പർ ആകും അണിയുക എന്ന് ക്ലബ് ഇന്ന് അറിയിച്ചു. 2019 മുതൽ ഗവ്രിയേൽ ജീസുസ് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നമ്പർ 9 അണിഞ്ഞിരുന്നത്. ഹാളണ്ട് വന്നതോടെ ജീസുസ് ക്ലബ് വിട്ടിരുന്നു. മുമ്പ് 2005-06ൽ ആൻഡി കോളും മാഞ്ചസ്റ്റർ സിറ്റിയിൽ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
20220710 001722
സിറ്റി 63 മില്യൺ പൗണ്ട് നൽകിയാൺ ഹാളണ്ടിനെ ഇത്തിഹാദിലേക്ക് എത്തിച്ചത്. താരം സിറ്റിയിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. സാൽസ്ഗബർഗിലൂടെ ലോകഫുട്ബോളിന്റെ ശ്രദ്ധയിൽ എത്തിയ ഹാളണ്ട് ബൊറൂസിയ ഡോർട്മുണ്ടിലും ഗോളടിച്ചു കൂട്ടിയിരുന്നു‌. സിറ്റിയിലും ഹാളണ്ട് ഗോളടി തുടരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.