ഒഡീഷയുടെ പ്രീസീസൺ നാളെ മുതൽ

ഒഡീഷ എഫ് സി പുതിയ സീസണായുള്ള ഒരുക്കം നാളെ മുതൽ ആരംഭിക്കും. നാളെ ഭുവനേശ്വറിൽ ഒഡീഷ താരങ്ങളെത്തും. പുതിയ അസിസ്റ്റന്റ് പരിശീലകനായ ക്ലിഫോർഡ് മിറാണ്ട ആകും പ്രീസീസൺ തുടക്കത്തിൽ ഒഡീഷയുടെ നേതൃത്വം ഏറ്റെടുക്കുക. മുഖ്യ പരിശീലകനായ ജോസഫ് ഗൊമ്പാവു ഇന്ത്യയിൽ എത്താൻ ഇനിയും സമയം എടുക്കും. ജൂലൈ അവസാനം മാത്രമെ ഗൊമ്പാവുവും മറ്റുവിദേശ പരിശീലകരും ക്യാമ്പിൽ എത്തുകയുള്ളൂ.

ഇന്ത്യൻ താരങ്ങളെയും റിസേർവ്സ് താരങ്ങളെയും വെച്ച് ആകും പ്രീസീസൺ ആരംഭിക്കുക. വിദേശ താരങ്ങൾ പതിയെ മാത്രമെ ചേരുകയുള്ളൂ. പുതിയ സീസണായി വലിയ സൈനിംഗുകൾ തന്നെ നടത്തിയ ഒഡീഷ ഇത്തവണ പ്ലേ ഓഫ് യോഗ്യത തന്നെയാണ് ലക്ഷ്യമിടുന്നത്‌