സലായുടെ റെക്കോർഡിനൊപ്പം ഹാളണ്ട്!!

Newsroom

Picsart 23 04 16 00 25 23 727
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഇന്ന് ഒരു റെക്കോർഡിനൊപ്പം കൂടെ എത്തി. 38-ഗെയിം പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൊ സലായുടെ റെക്കോർഡിനൊപ്പം ആണ് ഹാളണ്ട് എത്തിയത്. ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ ഇരട്ട ഗോളുകൾ നേടിയതോടെ ഹാളണ്ട് ഈ സീസൺ പ്രീമിയർ ലീഗിൽ 32 ഗോളിൽ എത്തി.

ഹാളണ്ട് 23 04 15 23 56 56 968

2017-18 സീസണിൽ 32 ഗോളുകൾ നേടിയ സലായുടെ റെക്കോർഡ് ഇതോടെ ഭീഷണിയിൽ ആയി. ഇനിയും സിറ്റിക്ക് 8 കളികൾ ലീഗിൽ ബാക്കി ഉണ്ട്. അതുകൊണ്ട് തന്നെ ഹാളണ്ട് പുതിയ ചരിത്രം കുറിക്കും എന്ന് ഉറപ്പായി. മുമ്പ് 42 മത്സരങ്ങൾ ലീഗിൽ ഉണ്ടായിരുന്ന സമയത് അലൻ ഷിയററും ആൻഡി കോളും 34 ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയിട്ടുണ്ട്. ആ റെക്കോർഡും താമസിയാതെ ഹാളണ്ട് മറികടക്കും. മാഞ്ചസ്റ്റർ സിറ്റിയിൽർ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമാണ് ഹാളണ്ട് ഇതിനകം 47 ഗോളുകൾ നേടിയിട്ടുണ്ട്.