ഹാളണ്ട് സിറ്റിയിലേക്ക് എത്തുമെന്ന സൂചനകളുമായി ഗ്വാർഡിയോളയും

ഹാളണ്ട് സിറ്റിയിലേക്ക് എത്തും എന്ന് ഏതാണ്ട് ഉറപ്പായിരിക്കെ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയും താരം മാഞ്ചസ്റ്ററിലേക്ക് എത്തും എന്ന് സൂചന നൽകി. ഇന്ന് ഹാളണ്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പെപ് പറഞ്ഞത് ട്രാൻസ്ഫർ ഡീൽ പൂർത്തിയാകാതെ തനിക്ക് ഈ ട്രാൻസ്ഫറിനെ കുറിച്ച് പറയാൻ ആകില്ല എന്നാണ്.

“എന്താണ് എന്ന് എല്ലാവർക്കും അറിയാം, ഞാൻ ഈ വിഷയത്തിൽ സംസാരിക്കാൻ പാടില്ല, ബൊറൂസിയ ഡോർട്ട്മുണ്ടും മാൻ സിറ്റിയും എന്നോട് പറഞ്ഞു ഒന്നും സംസാരിക്കരുത് എന്ന്, ട്രാൻസ്ഫർ ഡീൽ പൂർണ്ണമായും പൂർത്തിയാകുന്നതുവരെ ഒന്നും പറയാൻ എനിക്ക് അനുവാദമില്ല” ഗ്വാർഡിയോള പറഞ്ഞു.

എനിക്ക് ഹാളണ്ടിനെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്, നമുക്ക് സംസാരിക്കാൻ സമയം വരും എന്നും പെപ് പറഞ്ഞു.

സിറ്റി 63 മില്യൺ പൗണ്ട് നൽകിയാകും ഹാളണ്ടിനെ ഇത്തിഹാദിലേക്ക് എത്തിക്കുന്നത്. താരം സിറ്റിയിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കും.