ജയിച്ചാൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം, ലക്നൗവും ഗുജറാത്തും നേര്‍ക്കുനേര്‍

Sports Correspondent

Hardikkrunal
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ലക്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 16 പോയിന്റ് വീതമാണ് ഇരു ടീമുകളുടെയും കൈവശമുള്ളത്. ഗുജറാത്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ലക്നൗ തുടരെ നാല് വിജയങ്ങള്‍ക്ക് ശേഷം ആണ് ഇന്നത്തെ മത്സരത്തിനെത്തുന്നത്.

ഗുജറാത്തിന് വേണ്ടി സായി കിഷോറും കരൺ ശര്‍മ്മ ലക്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയും അരങ്ങേറ്റം നടത്തുകയാണ്. മൂന്ന് മാറ്റമാണ് ഗുജറാത്ത് നിരയിലുള്ളത്. മാത്യു വെയിഡ്, യഷ് ദയാൽ, സായി കിഷോര്‍ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ലോക്കി ഫെര്‍ഗൂസൺ, സായി സുദര്‍ശന്‍, പ്രദീപ് സാംഗ്വാന്‍ എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു. ലക്നൗ നിരയിൽ രവി ബിഷ്ണോയിയ്ക്ക് പകരം കരൺ ശര്‍മ്മ ടീമിലേക്ക് എത്തുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Alzarri Joseph, Yash Dayal, Mohammed Shami

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Deepak Hooda, Krunal Pandya, Ayush Badoni, Marcus Stoinis, Jason Holder, Karan Sharma, Dushmantha Chameera, Avesh Khan, Mohsin Khan