മാഞ്ചസ്റ്റർ, ഒക്ടോബർ 26: ഇത്തിഹാദ് സ്റ്റേഡിയത്തിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റി 1-0ന്റെ വിജയം സ്വന്തമാക്കി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കളിയുടെ തുടക്കത്തിൽ എർലിംഗ് ഹാലൻഡ് നേടിയ ഗോൾ ആണ് സിറ്റിക്ക് കളിയിൽ നിയന്ത്രണം നൽകിയത്.
![1000709110](https://fanport.in/wp-content/uploads/2024/10/1000709110-1024x683.jpg)
മാത്യൂസ് ന്യൂനസ് ബോക്സിലേക്ക് 5ആം മിനുട്ടിൽ ഒരു കൃത്യമായ ക്രോസ് നൽകി. ഹാലൻഡ് ബെഡ്‌നാരെക്കിനെ മറികടന്ന്, ഒരു അതിവേഗ നീക്കത്തിൽ, ആരോൺ റാംസ്‌ഡെയ്‌ലിനെയും മറികടന്ന് പന്ത് വലയിൽ എത്തിക്കുകയും സിറ്റിക്ക് ലീഡ് നൽകുകയും ചെയ്തു.
സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോൾ നേടാൻ അവർ പ്രയാസപ്പെട്ടു. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ സിറ്റിക്ക് 23 പോയിന്റാണ് ഉള്ളത്. 8 മത്സരങ്ങൾ കളിച്ച് 21 പോയിന്റുമായി ഒന്നാമത് നിന്നിരുന്ന ലിവർപൂളിനെ സിറ്റി ഈ ജയത്തോടെ മറികടന്നു.