ഇന്ന് ഒരു ചരിത്ര നേട്ടത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, 35 ഗോളുകളോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ എന്ന റെക്കോഡ് തന്റേതാക്കി മാറ്റി. 1993/94, 1994/95 സീസണുകളിൽ 34 ഗോളുകൾ അടിച്ച ഇതിഹാസ സ്‌ട്രൈക്കർമാരായ ആൻഡ്രൂ കോൾ, അലൻ ഷിയറർ എന്നിവരുടെ റെക്കോർഡ് ആണ് ഹാളണ്ട് ഇന്ന് വെസ്റ്റ് ഹാമിനെതിരെ നേടിയ ഗോളോടെ സ്വന്തമാക്കിയത്.
കോളും ഷിയററും 42 മത്സരങ്ങൾ ഉള്ള പ്രീമിയർ ലീഗ് സീസണുകളിൽ ആയിരുന്നു 34 ഗോളുകൾ നേടിയിരുന്നത്. ഹാളണ്ട് ഇപ്പോൾ വെറും 31 ഗെയിമുകളിൽ നിന്നാണ് ഈ റെക്കോർഡിൽ എത്തിയത്. ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കയുള്ളത് കൊണ്ട് ഹാളണ്ട് ഇനിയും എത്ര ഗോളുകൾ ഈ പ്രീമിയർ ലീഗ് സീസണിൽ നേടും എന്ന് കണ്ടറിയണം. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും ആയി ഹാലാൻഡ് 51 ഗോളുകൾ ഹാളണ്ട് ഇതുവരെ നേടികഴിഞ്ഞു.