ഒരു ക്ലബിന് ആയി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടുന്ന നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്തി ഏർലിങ് ഹാളണ്ട്. റയൽ മാഡ്രിഡിന് ആയി റൊണാൾഡോ 105 മത്സരങ്ങളിൽ നിന്നു 100 ഗോളുകളിൽ എത്തിയിരുന്നു. ഇതേ റെക്കോർഡ് നേട്ടത്തിൽ ആണ് നോർവീജിയൻ താരവും എത്തിയത്.

ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് ആയി ആഴ്‌സണലിന് എതിരെ 105 മത്തെ മത്സരം കളിച്ച താരം ഒമ്പതാം മിനിറ്റിലെ ഗോളിൽ നൂറു ഗോൾ നേട്ടത്തിൽ എത്തുക ആയിരുന്നു. സീസണിൽ ഉഗ്രൻ ഫോമിലുള്ള താരം വെറും 5 മത്സരങ്ങളിൽ നിന്നു 10 ഗോളുകൾ നേടുക എന്ന നേട്ടത്തിലും എത്തി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയി തുടർച്ചയായി ഗോളുകൾ അടിച്ചു കൂട്ടുന്ന ഹാളണ്ട് മറ്റൊരു ഗോൾഡൻ ബൂട്ട് ആണ് ലക്ഷ്യം വെക്കുന്നത്.