അവസരങ്ങൾ ഇല്ല, ബയേൺ താരം മാർക്ക് റോക ലീഡ്സിലേക്ക്

ബയേൺ മ്യൂണിക്ക് മാർക് റോക്കയെ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കും. 14 മില്യൺ യൂറോയ്ക്ക് താരത്തെ വിൽക്കാൻ ബയേമ്മ് സമ്മതിച്ചതായാണ് വിവരങ്ങൾ. ഇതിൽ 12 മില്യൺ യൂറോ ട്രാംസ്ഫർ തുകയും 2 മിക്യൺ ആഡ്-ഓണും ആകും. കഴിഞ്ഞ രണ്ട് വർഷമായി ബയേണൊപ്പം ഉണ്ടെങ്കിലും ഒട്ടും അവസരം റോകയ്ക്ക് ലഭിച്ചിരുന്നില്ല.

റോക ലീഡ്സിൽ നാലു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. ഈ ആഴ്ച തന്നെ ലീഡ്സ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കും. റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ട ലീഡ്സ് അടുത്ത സീസണിൽ മികച്ച ടീമിനെ തന്നെ പ്രീമിയർ ലീഗിൽ അണി നിരത്താൻ ആണ് ആഗ്രഹിക്കുന്നത്. 25കാരനായ താരം വർഷം മുമ്പാണ് എസ്പാൻയോളിൽ നിന്ന് ബയേണിലേക്ക് എത്തിയത്.