എമിറേറ്റ്സിൽ ആഴ്സണലിനെ തളച്ച് വോൾവ്സ്

Jyotish

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ആഴ്സണലിനെ വോൾവ്സ് സമനിലയിൽ തളച്ചു. മത്സരത്തിൽ ഏറെ നേരവും പിന്നിട്ട് നിന്ന ശേഷമാണ് ആഴ്സണൽ സമനില പിടിച്ചത്‌. ഇതോടെ 24 പോയിന്റുള്ള ആഴ്സണൽ അഞ്ചാം സ്ഥാനത്ത് തുടരും. വോൾവ്സ് 16 പോയിന്റുമായി 11 ആം സ്ഥാനത്താണ്.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ വോൾവ്സ് ലീഡ് നേടി. 13 ആം മിനുട്ടിൽ റൗൾ ഹിമനസിന്റെ അസിസ്റ്റിൽ നിന്ന് ഇവാൻ കാവലേറോയാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയിട്ടും വോൾവ്സ് ഗോൾ മുഖം ആക്രമിക്കാൻ ആഴ്സണലിന് ആയില്ല. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആഴ്സണൽ പരാജയപ്പെട്ടു.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുള്ള സുവർണ്ണാവസരം ഒബാമയാങ് നഷ്ടപ്പെടുത്തുകയും ചെയ്തു. ആഴ്സണൽ ഗോളി ലെനോയുടെ മികച്ച പ്രകടനവും പലപ്പോഴും അവരുടെ രക്ഷക്കത്തി. കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കേ 86 ആം മിനുട്ടിൽ മികിതാര്യനിലൂടെ ആഴ്സണൽ സമനില കണ്ടെത്തുകയായിരുന്നു.