ഹിഗ്വെയിൻ തിരിച്ചെത്തി, മിലാൻ – യുവന്റസ് ലൈനപ്പറിയാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കിന്റെ പിടിയിലായിരുന്ന മിലൻറെ അർജന്റീനിയൻ താരം ഗോൺസാലോ ഹിഗ്വെയിൻ യുവന്റസ് – മിലാൻ പോരാട്ടത്തിനായി തിരിച്ചെത്തി. ഹിഗ്വെയിൻ ഇന്നേറ്റുമുട്ടുന്നത് തന്റെ പഴയ ക്ലബിനോടാണ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ വന്നതിനെ തുടർന്നാണ് യുവന്റസ് ഹിഗ്വെയിൻ മിലാനിലേക്ക് അയച്ചത്. അതെ ഡീലിന്റെ ഭാഗമായി മിലാനിൽ നിന്നും യുവന്റസിലെത്തിയ ബൊനൂച്ചി ഇന്ന് കളത്തിൽ ഇറങ്ങില്ല.

ക്രിസ്റ്റിയാനോ റൊണാൾഡോ – മരിയോ മൻസുകിച് – ഡിബാല ത്രയമായിരിക്കും യുവന്റസിന്റെ ആക്രമണം നയിക്കുക. മിലാൻ ആകട്ടെ പരിക്കിന്റെ പിടിയിലാണ്. ലൂക്കാസ് ബിഗ്ലിയ, മുസച്ചിനോ, കൽദാരാ, ഗിയക്കമോ ബൊണ്വെന്റുറ and ഇവാൻ സ്ട്രിനിച് എന്നിവർ പരിക്കിന്റെ പിടിയിലാണ്.

മിലാൻ: G Donnarumma; Abate, Zapata, Romagnoli, Rodriguez; Suso, Kessie, Bakayoko, Calhanoglu; Castillejo, Higuain

യുവന്റസ്: Szczesny; Cancelo, Benatia, Chiellini, Alex Sandro; Bentancur, Pjanic, Matuidi; Dybala, Mandzukic, Ronaldo.