ഓസിലിനെ മറികടന്നു ഗുണ്ടോഗൻ, പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മൻ താരമായി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ജർമ്മൻ താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഇൽകെ ഗുണ്ടോഗൻ. ഇന്ന് ബേർൺലിക്ക് എതിരെ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ തന്റെ 34 മത്തെ ഗോൾ ആണ് മധ്യനിര താരമായ ഗുണ്ടോഗൻ നേടിയത്.

2016 മുതൽ മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിലെ പ്രധാന സാന്നിധ്യം ആയ ഗുണ്ടോഗൻ151 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് 34 ഗോളുകൾ കണ്ടത്തിയത്. സുഹൃത്തും ആഴ്‌സണൽ താരവുമായ മെസ്യുട്ട് ഓസിലിന്റെ 33 പ്രീമിയർ ലീഗ് ഗോളുകൾ എന്ന റെക്കോർഡ് ആണ് ഇതോടെ ഗുണ്ടോഗൻ മറികടന്നത്.