“മാഞ്ചസ്റ്റർ സിറ്റി ഗോളടിക്കാത്തതിന്റെ ഉത്തരവാദിത്വം താൻ ഏൽക്കുന്നു” – പെപ് ഗ്വാർഡിയോള

ഗ്വാർഡിയോളയുടെ ടീമുകൾ എന്നും ഏറ്റവും നന്നായി ചെയ്തിരുന്ന കാര്യമായിരുന്നു ഗോളടി. ബാഴ്സലോണയിലും ബയേണിലും കഴിഞ്ഞ സീസൺ വരെ മാഞ്ചസ്റ്റർ സിറ്റിയിലും നമ്മൾ അത് കണ്ടു. കഴിഞ്ഞ സീസണിൽ 100ൽ അധികം ഗോളുകൾ നേടിയ സിറ്റി ഈ സീസണിൽ ലീഗിൽ 10 ഗോളുകളെ ഇതുവരെ നേടിയിട്ടുള്ളൂ. അഗ്വേറോയുടെയും ജീസുസിന്റെയും പരിക്കാണ് സിറ്റിയുടെ ഗോളടി കുറയാനുള്ള പ്രധാന കാരണം.

എന്നാൽ ഈ ഗോൾ വരൾച്ചയ്ക്ക് ഉത്തരവാദി താൻ ആണ് എന്ന് പെപ് ഗ്വാർഡിയോള പറയുന്നു. മാഞ്ചസ്റ്റർ സിറ്റി ടീമിന് പരിക്കുകൾ ഒക്കെ ഉണ്ടെങ്കിലും ഗോളടിക്കാൻ കഴിവുള്ള താരങ്ങൾ ഉണ്ട്. താരങ്ങൾ ഒക്കെ പരിശ്രമിക്കുന്നുമുണ്ട്. എന്നിട്ടും ഗോളടിക്കാൻ പറ്റാത്തത് തന്റെ പ്രശ്നം കൊണ്ടാണ്. ഏതെങ്കിലും വിധത്തിൽ താൻ ആണ് അവരെ ഗോളടിക്കാൻ സഹായിക്കേണ്ടത്. അതിനുള്ള തന്ത്രങ്ങൾ താൻ മെനയേണ്ടതുണ്ട്. ഗ്വാർഡിയോള പറഞ്ഞു. ഉടൻ ഇതിന് പരിഹാരം കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.