മാഞ്ചസ്റ്റർ യുണൈറ്റഡിലെ വണ്ടർ കിഡിന് പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ പ്രീസീസൺ ടൂറിന് പോയപ്പോൾ ടീമിനൊപ്പം ഉണ്ടായിരുന്ന സീനിയർ താരങ്ങൾക്ക് ഒപ്പം ഒരു 16കാരനും ഉണ്ടായിരുന്നു. മേസൺ ഗ്രീൻവുഡ് എന്ന ആ അത്ഭുത ബാലന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ പ്രൊഫഷണൽ കരാർ ലഭിച്ചു. കഴിഞ്ഞ ആഴ്ച 17 വയസായ ഗ്രീൻവുഡ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ U19 ടീമിൽ കളിക്കുകയാണ്.

അക്കാദമിക്കായും യൂത്ത് ടീമുകൾക്കായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രീൻവുഡ് ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് 11 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 4 അസിസ്റ്റും ഈ യുവതാരം നേടിയിരുന്നു. അറ്റാക്കിംഗ് മിഡായും സ്ട്രൈക്കറായും കളിക്കാൻ കഴിവുണ്ട്.