ഗ്രീൻവുഡ് കുരുക്കിൽ തന്നെ, ഗുരുതര കേസുകൾ ചുമത്തി പോലീസ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഇംഗ്ലീഷ് താരം മേസൺ ഗ്രീൻവുഡിനു എതിരെ ഗുരുതര കേസുകൾ ചുമത്തി പോലീസ്. ഇന്നലെ ജാമ്യവ്യവസ്ഥ ലംഘിച്ച താരത്തെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

ബലാത്സംഗ ശ്രമം, ഇരയെ മനപ്പൂർവ്വം ആയി ദേഹ ഉപദ്രവം ഏൽപ്പിക്കുക, ഇരയുടെ ജീവിതത്തിൽ പൂർണ ആധിപത്യം സ്ഥാപിക്കുക തുടങ്ങിയ കേസുകൾ താരത്തിന് മേൽ പോലീസ് ചുമത്തിയിട്ടുണ്ട്. താരം സസ്‌പെൻഷനിൽ തന്നെ തുടരും എന്ന് ഇതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.