ഗ്രീൻവുഡ് ജൂലൈയിലെ മാഞ്ചസ്റ്ററിലെ മികച്ച താരം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജൂലൈയിലെ മികച്ച താരത്തിനുള്ള പുരസ്കാരം യുവതാരം മേസൺ ഗ്രീൻവുഡ് സ്വന്തമാക്കി. 18കാരന്റെ കരിയറിലെ ആദ്യ സീനിയർ പുരസ്കാരമാണിത്. ആരാധകരുടെ വോട്ടെടുപ്പിൽ 46% വോട്ട് നേടിയാണ് ഗ്രീൻവുഡ് പുരസ്കാരം സ്വന്തമാക്കിയത്. മാർഷ്യൽ രണ്ടാം സ്ഥാനത്തും ബ്രൂണൊ ഫെർണാണ്ടസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു അവസാന മൂന്ന് മാസങ്ങളിലും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്.

പ്രീമിയർ ലീഗിൽ ജൂലൈയിൽ നാലു ഗോളുകൾ നേടാൻ ഗ്രീൻവുഡിനായിരുന്നു. ബൗണ്മതിന് എതിരെ ഇരട്ട ഗോളുകളും വെസ്റ്റ് ഹാം യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവർക്ക് എതിരെ ഒരോ ഗോളും നേടാൻ ഗ്രീൻവുഡിനായിരുന്നു. ഈ സീസണിൽ ഇതുവരെ ആകെ 17 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗ്രീൻവുഡ് നേടിയിട്ടുണ്ട്.

Advertisement