ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ റദ്ദാക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷം പകർന്നു അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഉടമകൾ ആയ ഗ്ലേസേഴ്സ് തയ്യാറെടുക്കുന്നു എന്നാണ് വാർത്ത.
നിലവിൽ ക്ലബിന്റെ വിൽപ്പനയെ സംബന്ധിച്ച് കാര്യങ്ങൾ ചെയ്യാൻ അവർ ബാങ്കുകളെ ഏൽപ്പിച്ചു എന്നാണ് വിവരം. ഉടൻ തന്നെ ഇത് അവർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ക്ലബിന്റെ മോശം അവസ്ഥക്ക് കാരണം ആയി ആരാധകർ പറയുന്ന ഗ്ലേസേഴ്സിന് എതിരെ നിരവധി തവണ യുണൈറ്റഡ് ആരാധകർ കടുത്ത പ്രതിഷേധവും ആയി രംഗത്ത് വന്നിരുന്നു.














