ചെൽസിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡ് ചെൽസിയിൽ തുടരണമെന്നാണ് തന്റെ ആഗ്രഹം എന്ന് പരിശീലകൻ സാരി. ജിറൂഡിന്റെ കരാർ മൂന്ന് മാസത്തിനകം അവസാനിക്കാൻ ഇരിക്കുകയാണ്. ചെൽസിക്ക് ഒരു വർഷത്തേക്ക് കൂടെ ജിറൂഡിന്റെ കരാർ ഉയർത്താനുള്ള അവകാശം കരാർ നൽകുന്നുണ്ട്. എന്നാൽ ജിറൂഡ് ചെൽസിയിൽ തുടരുമോ എന്ന് സംശയമാണ്. തനിക്ക് ഫ്രാൻസിലേക്ക് മടങ്ങണം എന്ന് നേരത്തെ ജിറൂഡ് പറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ജിറൂഡ് ആഴ്സണലിൽ നിന്ന് ചെൽസിയിൽ എത്തിയത്. ഹിഗ്വയിൻ ചെൽസിയിൽ എത്തിയതോടെയാണ് ചെൽസി വിടണം എന്ന് ജിറൂഡ് വ്യക്തമാക്കിയത്. എന്നാൽ ജിറൂഡ് ചെൽസിക്ക് അത്യാവശ്യമുള്ള താരമാണെന്ന് സാരി പറഞ്ഞു. ജിറൂഡിന്റെ കരാർ പുതുക്കാൻ ചെൽസിക്ക് ആകും. ജിറൂഡിനും ഇവിടെ തുടരാനാണ് ആഗ്രഹം എന്നും സാരി പറഞ്ഞു.
പ്രീമിയർ ലീഗിൽ ഈ സീസണിൽ വെറും ഏഴു മത്സരങ്ങളിലാണ് ജിറൂഡ് സ്റ്റാർട്ട് ചെയ്തത്. യൂറോപ്പ ലീഗിൽ അവസരം കിട്ടിയപ്പോൾ ഒക്കെ കഴിവു തെളിയിച്ചിട്ടും അവസരം കിട്ടാത്തത് ആണ് ജിറൂഡിനെ അസംതൃപ്തനാക്കുന്നത്.