റോമ ആരാധകരാൽ ആക്രമിക്കപ്പെട്ട ലിവർപൂൾ ആരാധകൻ ഒരു വർഷം കഴിഞ്ഞ് ആശുപത്രി വിടുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിന് മുമ്പ് ലിവർപൂൾ ആരാധകരും റോമ ആരാധകരും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ ലിവർപൂൾ ആരാധകൻ സീൻ കോക്സ് ആശുപത്രി വിടും. ഒരു ചാരിറ്റി മത്സരം കാണാൻ ആകും സീൻ കോക്സ് ആദ്യമായി ആശുപത്രി വിടുക. കോക്സിന്റെ ചികിത്സാ സഹായത്തിന് വേണ്ടി നടത്തുന്ന ചാരിറ്റി മത്സരത്തിൽ ആകും സീൻ കോക്സ് പങ്കെടുക്കുക.

അന്ന് ആക്രമണം നടന്ന ശേഷം മൂന്നു മാസത്തോളം കോമയിൽ കഴിഞ്ഞ കോക്സ് ജൂലൈയിൽ മാത്രമായിരുന്നു ബോധത്തിലേക്ക് വന്നത്. കഴിഞ്ഞ മാസം സീൻ കോക്സിനെ ആക്രമിച്ചു എന്ന് തെളിഞ്ഞ റോമൻ ആരാധകന് മൂന്നര വർഷം ജയിൽവാസം കോടതി വിധിച്ചിരുന്നു. റോമൻ ആരാധകരുടെ ആക്രമണത്തിൽ തലക്ക് ക്ഷതമേറ്റ സീൻ കോക്സ് ഇപ്പോഴും പൂർണ്ണ ആരോഗ്യ നില കൈവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ദീർഘകാല പരിചരണത്തിനായി നേരത്തെ ലിവർപൂൾ ആരാധകരും റോമ ക്ലബും ധനസഹായം നടത്തിയിരുന്നു‌.

53കാരനായ സീൻ കോക്സ് ഇപ്പോഴും അയർലണ്ടിൽ ആണ് ചികിത്സ നടത്തുന്നത്. തന്റെ പൂർണ്ണ ആരോഗ്യ നിലയിലേക്ക് കോക്സിന് ഇപ്പോഴൊന്നും മടങ്ങാൻ കഴിയില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.