ഗിൽമോർ പരിക്ക് കാരണം ചെൽസിയിൽ മടങ്ങിയെത്തി

1ae4d305e40229d45aab10bbfe7fee86y29udgvudhnlyxjjagfwaswxnjqxotgynzyw 2.63559170 (1)

നോർവിച്ച് സിറ്റിയിൽ ലോണിൽ ബില്ലി ഗിൽമോർ തിരികെ ചെൽസിയിൽ എത്തി. കണങ്കാലിനേറ്റ പരുക്കിന് ചികിത്സയ്ക്ക് വേണ്ടിയാണ് ചെൽസിയിലേക്ക് മടങ്ങിയത് എന്ന് ഡീൻ സ്മിത്ത് വെളിപ്പെടുത്തി. എന്നാൽ മിഡ്ഫീൽഡറുടെ സീസണിലെ ലോൺ സ്പെൽ അവസാനിപ്പിക്കില്ല. പരിക്ക് മാറിയ ശേഷം താരം നോർവിചിലേക്ക് തന്നെ മടങ്ങുക. ജനുവരിയിൽ ഇനി ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നും ഗിൽമോർ ഉണ്ടാവുകയില്ല. താരം പരിക്ക് മാറിയാൽ തിരികെ വരും എന്നും ലോൺ അവസാനിപ്പിക്കാൻ മാത്രം സരാമായ പരിക്കല്ല താരത്തിന് ഉള്ളത് എന്ന് നോർവിച് പരിശീലകൻ ഡീൻ സ്മിത്ത് പറഞ്ഞു.

Previous articleഐ.പി.എൽ മെഗാ ലേലം ബെംഗളൂരുവിൽ വെച്ച് നടക്കും
Next articleബ്രൊസോവിച് ഇന്ററിൽ കരാർ പുതുക്കും