ബ്രൊസോവിച് ഇന്ററിൽ കരാർ പുതുക്കും

Newsroom

20220111 180508
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിലിൽ നിന്നുള്ള ഉയർന്ന ഓഫർ നിരസിച്ച് കൊണ്ട് മാർസെലോ ബ്രോസോവിച്ച് ഇന്റർ മിലാനിൽ കരാർ പുതുക്കും. ഈ സീസണിന്റെ അവസാനത്തോടെ ബ്രൊസോവിചിന്റെ നിലവിലെ കരാർ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. 2026 ജൂൺ വരെയുള്ള ഒരു പുതിയ കരാർ ആണ് താരം ഒപ്പിടുന്നത്. പ്രതിവർഷം 6 മില്യൺ യൂറോയുടെ വേതനം ബ്രോസോവിചിന് ലഭിക്കും. ഇന്ററിൽ ആകെ വിദാലിനും സാഞ്ചസിനും ആണ് ഇതിനേക്കാൾ വേതനം ലഭിക്കുന്നത്. 29കാരനായ താരം 2015 മുതൽ ഇന്റർ മിലാനിൽ ഉണ്ട്.