ആഴ്സണലിന്റെ മാനേജ്മെന്റ് തലത്തിൽ വൻ മാറ്റങ്ങൾ. ആഴ്സണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇവാൻ ഗസിദി ക്ലബ് വിട്ടു. അദ്ദേഹം ഇനി എസി മിലാന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേൽക്കും. ആഴ്സണൽ തന്നെ ഔദ്യോഗികമായി ഈ വിവരങ്ങൾ പുറത്തു വിട്ടു. ഗസിദിക്ക് പകരം പുതിയ രണ്ട് പേർ ക്ലബിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
റൗൾ സൻലേഹിയും, വിനയ് വെങ്കിടേഷ്വം എന്നിവരാണ് പുതിയ ചുമതലകളിൽ എത്തുക. ഇരുവരും നേരത്തെ തന്നെ ക്ലബിനൊപ്പം ഉണ്ടായിരുന്നവരാണ്. റൗൾ ഹെഡ് ഓഫ് ഫുട്ബോൾ ആയാണ് ചുമതലയേൽക്കുക. വിനയ് മാനേജിംഗ് ഡയറക്ടർ ആയും ചുമതലയേൽക്കും. നേരത്തെ വിനയ് ആഴ്സണലിന്റെ ചീഫ് കൊമേഷ്യൽ ഓഫീസർ ആയിരുന്നു.
അവസാന 10 വർഷമായി ആഴ്സണൽ തലപ്പത്ത് ഉണ്ടായിരുന്ന ആളാണ് ഇവാൻ ഗസീദി.