വമ്പൻ തിരിച്ചു വരവിൽ ഹൈദരാബാദിന്റെ ഹൃദയം തകർത്ത് എഫ്സി ഗോവ

Img 20201230 224307
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടത്തിനൊടുവിൽ എഫ്സി ഗോവക്ക് ജയം. ഇന്നത്തെ ഇഞ്ചുറി ടൈം ത്രില്ലറിൽ ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്. ഐതിഹാസികമായ തിരിച്ച് വരവാണ് ഗോവ നടത്തിയത്. കളിയുടെ 87ആം മിനുട്ട് വരെ പിന്നിൽ നിന്ന ഗോവ അഞ്ച് മിനുട്ടിൽ രണ്ട് ഗോളടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു‌.

കളിയുടെ 58ആം മിനുട്ടിൽ സന്റാനയുടെ തകർപ്പൻ ഹെഡ്ഡറിൽ ഹൈദരാബാദ് എഫ്സി ലീഡ് നേടുകയായിരുന്നു‌. പിന്നീട് ലീഡുയർത്താൻ അവസരങ്ങൾ ഒരു പാട് ഹൈദരാബാദിനായി ഒരുങ്ങിയെങ്കിലും ലക്ഷ്യം കണ്ടില്ല. പിന്നീട് കളിയുടെ ഗതിമാറുന്നത് 87ആം മിനുട്ടിലാണ്. ഇഷാൻ പണ്ഡിറ്റയിലുടെ ഗോവയുടെ ആദ്യ ഗോൾ പിറന്നു. പിന്നീട് ഗോവ ഉണർന്ന് കളിച്ചപ്പോൾ ആവേശകരമായ അന്ത്യമായിരുന്നു ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മുന്നിൽ ഒരുങ്ങിയത്. കളിയവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ഇഗോർ ആങ്കൂളോയുടെ തകർപ്പൻ ഗോളിൽ ഗോവ ജയം സ്വന്തമാക്കി. ഈ ജയത്തോട് കൂടി എഫ്സി ഗോവ ഐഎസ്എൽ പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.

Advertisement