ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ എവർട്ടണിനെ അവരുടെ മൈതാനത്ത് തോൽപ്പിച്ചു ഫുൾഹാം തുടങ്ങി. മത്സരത്തിൽ എവർട്ടൺ ആണ് ആധിപത്യം കാണിച്ചത്. എവർട്ടൺ 19 ഷോട്ടുകൾ അടിച്ച മത്സരത്തിൽ 9 ഷോട്ടുകൾ ആണ് ഫുൾഹാം അടിച്ചത്. എവർട്ടൺ 9 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ ഫുൾഹാം വെറും 2 എണ്ണം ആണ് അടിച്ചത്. എന്നാൽ ഫുൾഹാം ഗോൾ കീപ്പർ ലെനോ ആതിഥേയർക്ക് മുന്നിൽ വില്ലനായി. മത്സരത്തിൽ 73 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡകോർഡോവ റീഡ് ആണ് ഫുൾഹാമിന്റെ വിജയഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ട്രാൻസ്ഫർ വിഷയത്തിൽ ടീമും ആയി തെറ്റിയ അലക്‌സാണ്ടർ മിട്രോവിച് ഇറങ്ങിയത് ഫുൾഹാമിനു ആശ്വാസമായി. മറ്റൊരു മത്സരത്തിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ഷെഫീൽഡ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റോയ് ഹഡ്സണിന്റെ ക്രിസ്റ്റൽ പാലസും സീസൺ നന്നായി തുടങ്ങി. മത്സരത്തിൽ 24 ഷോട്ടുകൾ ഉതിർത്ത പാലസ് ആധിപത്യം ആണ് കാണാൻ ആയത്. 49 മത്തെ മിനിറ്റിൽ ജോർദാൻ ആയുവിന്റെ പാസിൽ നിന്നു എഡോർഡ് ആണ് അവരുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ താരം ഒരു ഗോൾ കൂടി അടിച്ചെങ്കിലും അത് ഓഫ് സൈഡ് ആയി. അതേസമയം പ്രീമിയർ ലീഗ് തിരിച്ചു വരവിൽ പാലസിനെ നന്നായി പരീക്ഷിക്കാൻ പോലും ഷെഫീൽഡ് യുണൈറ്റഡിന് ആയില്ല.