ഫുൾഹാമിനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ന്യൂകാസിൽ യുണൈറ്റഡ്

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ തകർത്തെറിഞ്ഞു ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് സെൻറ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് വിജയിച്ചത്. തുടക്കത്തിൽ തന്നെ റൗൾ ഹിമിനസ് ചുവപ്പ് കാർഡ് നേടി പുറത്തായതാണ് ഫുൾഹാമിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ എന്നിട്ടും ഗോൾ ഒന്നും പിറന്നില്ല.

ന്യൂകാസിൽ 23 12 16 22 45 44 951

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൂയിസ് മിലയിലൂടെ ലീഡ് എടുത്തു. 64ആം മിനുട്ടിൽ ആൽമിറോനിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. 82 മിനിറ്റിൽ ബേർൺ കൂടെ ഗോൾ നേടിയതോടെ അവർ വിജയം പൂർത്തിയാക്കി‌. 17 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്.