ഫുൾഹാം ക്യാപ്റ്റന് ഇനിയും ക്ലബിനെ നയിക്കും

- Advertisement -

ഫുൾഹാം ക്യാപ്റ്റൻ ടോം കൈർനി ഇനിയും ക്രാവൻ കോട്ടേജിൽ തുടരും. ഫുൾഹാമുമായി താരം പുതിയ കരാർ ഒപ്പിട്ടു. അഞ്ചു വർഷത്തേക്കാണ് ടോമിന്റെ പുതിയ കരാർ. 2023വരെ ക്ലബിനെ താരം തന്നെ നയിക്കും എന്ന് ഇതോടെ തീരുമാനമായി. ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് ടോം ഫുൾഹാമിൽ എത്തിയത്.

ഫുൾഹാമിനായി 130 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 26 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ഇതിൽ പ്രീമിയർ ലീഗിലേക്ക് ഫുൾഹാനിന്റെ പ്രൊമോഷൻ ഉറപ്പിച്ച ഗോളുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement