ഫോസ്റ്റർ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാറ്റ്ഫോർഡിൽ

- Advertisement -

വെസ്റ്റ് ബ്രോം ഗോൾകീപ്പറായിരുന്ന ബെൻ ഫോസ്റ്റർ ക്ലബ് വിട്ട് വാറ്റ്ഫോർഡിൽ എത്തി. രണ്ട് വർഷത്തെ കരാറിലാണ് ഫോസ്റ്റർ വാറ്റ്ഫോർഡിൽ എത്തിയിരിക്കുന്നത്. വെസ്റ്റ് ബ്രോം റിലഗേറ്റ് ആയതുകൊണ്ടാണ് താരം ക്ലബ് വിട്ടത്‌. വെസ്റ്റ് ബ്രോമിനായി 223 മത്സരങ്ങൾ കളിച്ച താരമാണ്. വാറ്റ്ഫോർഡിൽ ഫോസ്റ്ററിന് ഇത് രണ്ടാം വരവ് കൂടിയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലോണടിസ്ഥാനത്തിൽ രണ്ട് സീസണിൽ താരം വാറ്റ്ഫോർഡിനായി കളിച്ചിരുന്നു. 2005-06 സീസണിൽ വാറ്റ്ഫോർഡിന്റെ പ്രമോഷനിൽ വലിയ പങ്കുവഹിച്ച താരമായിരുന്നു ഫോസ്റ്റർ. അന്ന് വാറ്റ്ഫോർഡിലെ സീസണിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 81 മത്സരങ്ങൾ വാറ്റ്ഫോർഡിന്റെ വല കാത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement