ഇഞ്ചുറി ടൈമിൽ രക്ഷകനായി മിട്രോവിച്, ഫുൾഹാമിന് നിർണായക പോയിന്റുകൾ

na

ലീഗിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലുള്ള ഫുൾഹാമിന് നിർണായക ജയം. ഇഞ്ചുറി ടൈം ഗോളിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ വീഴ്ത്തിയാണ് രനിയേറിയുടെ ടീം വിലപ്പെട്ട 3 പോയിന്റുകൾ നേടിയത്. ജയിച്ചെങ്കിലും 14 പോയിന്റുള്ള അവർ 18 ആം സ്ഥാനത്താണ്. 10 പോയിന്റുള്ള ഹഡേഴ്‌സ്ഫീൽഡ് ലീഗിൽ അവസാന സ്ഥാനത്ത് തുടരും.

പ്രകടനത്തിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും അവസാന നിമിഷത്തെ നിർഭാഗ്യം ഹഡേഴ്‌സ്ഫീൽഡിനെ പിടികൂടുകയായിരുന്നു. 91 ആം മിനുട്ടിൽ അലക്‌സാണ്ടർ മിട്രോവിച്ചാണ് ഫുൾഹാമിന്റെ വിജയ ഗോൾ നേടിയത്. നേരത്തെ 82 ആം മിനുട്ടിൽ ഫുൽഹാമിന്റെ പെനാൽറ്റി കമാറ നഷ്ടപ്പെടുത്തിയിരുന്നു.