“എല്ലാ ദിവസവും ഫുട്ബോൾ കളിച്ച് സീസൺ തീർക്കാൻ താരങ്ങൾ തയ്യാറാവണം”

- Advertisement -

ഇനി ഫുട്ബോൾ പുനരാരംഭിച്ചാൽ അത് ഒരു ഉത്സവം എന്ന പോലെ ഫുട്ബോൾ ലോകം കൊണ്ടാടണം എന്ന് ന്യൂകാസിൽ പരിശീലകൻ സ്റ്റീവ് ബ്രൂസ്. സീസൺ അവസാനിപ്പിക്കാൻ വേണ്ടി എല്ലാ ദിവസവും ഫുട്ബോൾ കളിക്കണം എങ്കിൽ അതിനു കൂടെ താരങ്ങൾ തയ്യാറാകണം. അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്തൊക്കെ രണ്ട് ദിവസം കൂടുമ്പോൾ പ്രീമിയർലീഗ് ക്ലബുകൾ ഫുട്ബോൾ കളിക്കാറുണ്ട്. അതുകൊണ്ട് സീസൺ തീർക്കാൻ വേണ്ടിയും അത്തരം ഫിക്സ്ചറുകൾ ഇട്ടാൽ പ്രശ്നമില്ല.

എന്നാൽ മുഴുവൻ ആരോഗ്യ പ്രശ്നങ്ങളും അവസാനിച്ചാൽ മാത്രമെ ഫുട്ബോൾ ഇനി പുനരാരംഭിക്കേണ്ടതുള്ളൂ എന്നും ബ്രൂസ് പറഞ്ഞു. ലോക ജനതയുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. അത് കഴിഞ്ഞിട്ടെ ഫുട്ബോൾ വരുന്നുള്ളൂ എന്ന് ന്യൂകാസിൽ പരിശീലകൻ പറഞ്ഞു.

Advertisement