ഫർമീനോ ഈ സീസൺ അവസാനത്തോടെ ലിവർപൂൾ വിടും, കരാർ പുതുക്കില്ല

Newsroom

ഈ സീസണിന്റെ അവസാനത്തോടെ റോബർട്ടോ ഫർമീനോ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ 8 വർഷമായി ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമായ ബ്രസീലിയൻ സ്‌ട്രൈക്കർ, കരാർ നീട്ടേണ്ടതില്ലെന്ന തന്റെ തീരുമാനം മാനേജർ ക്ലോപ്പിനെ വ്യക്തിപരമായി അറിയിച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 03 03 17 22 55 690

പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്. ടീമിന്റെ വിജയത്തിലേക്ക് വലിയ സംഭാവന ചെയ്ത ഫർമീനോ പുതിയ വെല്ലുവിളികൾ തേടിയാണ് ക്ലബ് വിടാൻ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിൽ മാനെയെ നഷ്ടപ്പെട്ട ലിവർപൂളിന് ഇനി ഫർമീനോ കൂടെ ക്ലബ് വിടുന്നത് ക്ഷീണമാകും. ഗാക്പോയും നുനസും എല്ലാം പുതിതായി ടീമിൽ എത്തിയത് കൊണ്ട് തന്നെ ലിവർപൂളിന്റെ അറ്റാൽകിന്റെ ഭാവി ഈ യുവതാരങ്ങൾ ആകും എന്നാണ് പ്രതീക്ഷ.