ഫെർഗൂസന്റെ പാത പിന്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ദുബായിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ദുബായിൽ എത്തി. സീസൺ രണ്ടാം പകുതിക്കായി ഒരുങ്ങാനാണ് യുണൈറ്റഡ് ടീം ദുബായിയിൽ എത്തിയിരിക്കുന്നത്. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ പ്രത്യേക നിർദേശമാണ് ടീമിനെ ദുബായിൽ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ അതിശൈത്യത്തിൽ നിന്ന് യുണൈറ്റഡ് താരങ്ങൾക്ക് ഒരു ഇടവേള നൽകുകയും കൂടുതൽ കടുത്ത കടുത്ത ട്രെയിനിങ് നടത്താനും ആണ് ടീം എത്തിയിരിക്കുന്നത്.

അടുത്ത ഞായറാഴ്ച ടോട്ടൻഹാമിനെ നേരിടേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡ് വെള്ളിയാഴ്ച വരെ യു എ ഇയിൽ തുടരും. ഈ അഞ്ചു ദിവസത്തെ ട്രെയിനിങ്ങ് ടീമിന് ഈ സീസൺ ഉടനീളം ഉപകാരപ്പെടും എന്നാണ് ഒലെ പറയുന്നത്. മുമ്പ് സർ അലക്സ് ഫെർഗൂസൺ ഉള്ളപ്പോഴും സമാന രീതിയിൽ ജനുവരിയിൽ ദുബായിൽ ചെന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം നടത്താർ ഉണ്ടായിരുന്നു.

Previous articleചരിത്രം കുറിക്കാൻ മെസ്സിക്ക് ഇനി ഒരേയൊരു ഗോൾ
Next articleഹറികെയന്‍സിന്റെ ജൈത്രയാത്രയ്ക്ക് തടയിട്ട് മെല്‍ബേണ്‍ റെനഗേഡ്സ്, 6 വിക്കറ്റ് ജയം