ഹറികെയന്‍സിന്റെ ജൈത്രയാത്രയ്ക്ക് തടയിട്ട് മെല്‍ബേണ്‍ റെനഗേഡ്സ്, 6 വിക്കറ്റ് ജയം

ബിഗ് ബാഷ് ലീഗില്‍ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. സാം ഹാര്‍പ്പറിന്റെ മികവിലാണ് 4 പന്ത് അവശേഷിക്കെ റെനഗേഡ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഹറികെയന്‍സ് 20 ഓവറില്‍ 145/5 എന്ന് സ്കോര്‍ നേടിയപ്പോള്‍ 19.2 ഓവറില്‍ 150/4 എന്ന സ്കോര്‍ നേടി മെല്‍ബേണ്‍ ജയം കുറിച്ചു. 18 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ സാം ഹാര്‍പ്പര്‍ ആണ് കളിയിലെ താരം. ആരോണ്‍ ഫിഞ്ച് 42 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി. മുഹമ്മദ് നബി(26*), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ്(25*) റെനഗേഡ്സിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് 11/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും ബെന്‍ മക്ഡര്‍മട്ട്-ജോര്‍ജ്ജ് ബെയിലി കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടു വരികയായിരുന്നു. 102 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹറികെയന്‍സിനു വേണ്ടി ഇരുവരും ചേര്‍ന്ന് നേടിയത്. 50 റണ്‍സ് നേടി ബെന്‍ മക്ഡര്‍മട്ട് പുറത്തായപ്പോള്‍ ജോര്‍ജ്ജ് ബെയിലി 70 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കെയിന്‍ റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റ് നേടി റെനഗേഡ്സ് ബൗളര്‍മാരില്‍ തിളങ്ങി.

Previous articleഫെർഗൂസന്റെ പാത പിന്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ദുബായിൽ
Next articleകല്‍സി കസറി, ഹിമാച്ചല്‍ പൊരുതുന്നു, നാല് വിക്കറ്റ് സ്വന്തമാക്കി നിധീഷ്