യുണൈറ്റഡ് കരിയറിലെ ഏറ്റവും വലിയ നിരാശ വെളിപ്പെടുത്തി അലക്‌സ് ഫെർഗൂസൻ

Sports Correspondent

2008 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാർക് ജി സൂങ്ങിനെ പുറത്തിരുത്തിയത് തന്റെ യുണൈറ്റഡ് കരിയറിലെ ഏറ്റവും വലിയ നിരാശയാണെന്ന് യുണൈറ്റഡ് മുൻ പരിശീലകൻ അലക്‌സ് ഫെർഗൂസൻ. മോസ്‌കോയിൽ ചെൽസിയെ മറികടന്ന് യുണൈറ്റഡ് കിരീടം ചൂടിയ ഫൈനലിൽ ബെഞ്ചിൽ പോലും പാർക്കിന് ഇടം ലഭിച്ചിരുന്നില്ല.

‘യൂറോപ്യൻ ഫൈനൽ ജയിക്കുക എന്നത് മനോഹരമാണ്, ഒരുകൂട്ടം മികച്ച കളിക്കാരായിരുന്നു അത്. ഇന്നീ ദിവസം വരെ പാർക്കിന് അന്ന് ടീമിൽ ഇടം നൽകാൻ സാധികാത്തതിൽ ഞാൻ ഖേദിക്കുന്നു’ എന്നാണ് ഫെർഗിയുടെ വാക്കുകൾ. ഇത്തരം വലിയ ഫൈനലുകളിൽ നിന്ന് ഒരു കളിക്കാരനും പുറത്തിരിക്കാൻ അർഹിക്കുന്നില്ല.
നാനി, ആൻഡേഴ്സൻ, ഗിഗ്‌സ് എന്നിവരാണ് അന്ന് മത്സരത്തിൽ പകരകാരായി ഇറങ്ങിയത്. സെമി ഫൈനലിൽ 2 മത്സരങ്ങളിലും കളിച്ച പാർക്കിന് പകരം ഓവൻ ഹാർഗ്രീവസിനെയാണ് ഫെർഗി ഫൈനലിൽ കളിപ്പിച്ചത്.

7 സബ് മാത്രം അനുവദിച്ചിരുന്ന നിയമം പിന്നീട് യുവേഫ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ 11 സബ് കളിക്കാരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടീമുകൾക്ക് ഉൾപ്പെടുത്താനാകും.