ഫെല്ലൈനിയുടെ പരിക്കിനെ കുറിച്ച് മറുപടി നൽകി ബെൽജിയം കോച്ച്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലൈനിയുടെ പരിക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബെൽജിയം പരിശീലകൻ മാർടിനസ് മറുപടി നൽകി‌. ഇന്നലെ നിർണായക മത്സരത്തിൽ ഹോളണ്ടിനെതിരെ ഫെല്ലൈനി കളിച്ചില്ലായിരുന്നു. ഇത് യുണൈറ്റഡിന്റെ ആരാധകർക്ക് ആശങ്ക നൽകി. ഈ വാരാന്ത്യത്തിൽ ചെൽസിയെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

എന്നാൽ ഫെല്ലൈനി ചെൽസിക്കെതിരായ കളിക്കു മുമ്പ് പൂർണ്ണ കായിക ക്ഷമത കൈവരിക്കുനെന്ന് മാർടിനെസ് പറഞ്ഞു. ‌ ഫെല്ലൈനി നൂറു ശതമാനം ഫിറ്റായിരുന്നില്ല അതു കൊണ്ടാണ് വിശ്രമം നൽകിയത്. ഫെല്ലൈനിക്ക് വലിയൊരു മത്സരം കളിക്കാനുണ്ട് എന്നതും പരിഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Previous articleഐ എസ് എൽ ഇടവേള കഴിഞ്ഞു, ഇന്ന് കോപ്പൽ ഡെൽഹിയിൽ
Next articleഡുമിനിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്ക് മാര്‍ക്കീ താരം