“ആരാധകരില്ലാതെ ആണല്ലോ എല്ലാവരും ഫുട്ബോൾ കളിച്ച് തുടങ്ങിയത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ആരാധകർ ഇല്ലാതായത് കൊണ്ട് ഫുട്ബോൾ തകരുമെന്ന വാദങ്ങൾക്ക് ക്ലോപ്പിന്റെ മറുപടി‌. എല്ലാവരും ഫുട്ബോൾ കളിക്കാൻ തുടങ്ങിയത് ആരാധകർ ഇല്ലാതെ ആയിരുന്നില്ലേ എന്ന് ലിവർപൂൾ പരിശീലകൻ ചോദിക്കുന്നു‌. ഫുട്ബോളിനെ ഇഷ്ടപ്പെട്ടത് സ്റ്റേഡിയത്തിലെ അന്തരീക്ഷങ്ങൾ കണ്ടെല്ലല്ലോ എന്നും ക്ലോപ്പ് ചോദിക്കുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കം ഫുട്ബോൾ ലോകം മുഴുവൻ കാണികൾ ഇല്ലാതെ ആകും കുറച്ചധികം കാലത്തേക്ക് മത്സരങ്ങൾ നടത്തുന്നത്. ആരാധകർ ഇല്ലാതെ നടന്ന ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ആവേശം കുറവായിരുന്നു എന്നു വാദങ്ങൾ ഉയർന്നിരുന്നു. ഈ അവസരത്തിലാണ് ക്ലോപ്പിന്റെ പ്രതികരണം.