ഫാബിനോ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്ന് ക്ലോപ്പ്

റയൽ മാഡ്രിഡിനെതിരായ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഫാബീനോ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആണ് താൻ ഉള്ളത് എന്ന് ക്ലോപ്പ്. എന്ന ശനിയാഴ്ചത്തെ എഫ്എ കപ്പ് ഫൈനലിൽ ഫബീനോ ഉണ്ടാകില്ല എന്നും ക്ലോപ്പ് വ്യക്തമാക്കി. ആസ്റ്റൺ വില്ലയ്‌ക്കെതിരായ ലിവർപൂളിന്റെ 2-1 വിജയത്തിനിടയിൽ ആയിരുന്നു ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയതിനാൽ തന്നെ രണ്ട് ആഴ്ച എങ്കിലും ഫബിനോ പുറത്ത് ഇരിക്കേണ്ടി വരും.

മെയ് 28ന് ആണ് പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്. ഫബീനോ ഫൈനലിൽ കളിക്കാൻ വലിയ സാധ്യത താൻ കാണുന്നുണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു. ഫബിനോയുടെ അഭാവത്തിൽ ഹെൻഡേഴ്സൺ ആകും എഫ് എ കപ്പ് ഫൈനലിൽ ലിവർപൂൾ മധ്യനിരയിൽ ഇറങ്ങുക.