കിരീടം ആഘോഷിച്ച് വീട്ടിലെത്തിയപ്പോൾ കാറില്ല, ഫബിനോയുടെ വീട്ടിൽ മോഷണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ താരം ഫബിനോ കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് കിരീടം ഉയർത്തി ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കണ്ടത് വീട് മോഷ്ടാക്കൾ കയറി ഇറങ്ങിയ നിലയിലാണ്. രാത്രി വൈകി വീട്ടിൽ എത്തിയ ഫബിനോയ്ക്ക് വീട്ടിലെ വില പിടിപ്പുള്ള ആഭരണങ്ങളും ഒപ്പം തന്റെ കാറും നഷ്ടമായി. ഉടൻ തന്നെ പോലീസിൽ ബന്ധപ്പെട്ടു എങ്കിലും ഇതുവരെ കള്ളന്മാരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല‌.

ഇന്നലെ നടത്തിയ പോലീസ് തിരച്ചലിന് ഒടുവിൽ മോഷണം പോയ കാറായ Audi S6 ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എന്നാൽ മറ്റു വസ്തുക്കൾ ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. സെഫ്റ്റോണിലെ ഡിറ്റക്റ്റീവ്സ് ആണ് കേസന്വേഷിക്കുന്നത്. കാർ കൊണ്ടു പോയ്വ് വഴിയിലെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാകും അന്വേഷണം. താരവും താരത്തിന്റെ കുടുംബവും സുരക്ഷിതരാണ്.