ടെല്ലസ് എവർട്ടണെതിരെയും കളിച്ചേക്കില്ല

20201106 111112
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് നാളെയും കളത്തിൽ ഇറങ്ങിയേക്കില്ല. താരത്തിന്റെ കൊറോണ പരിശോധന ഇനിയും നെഗറ്റീവ് ആകാത്തത് ആണ് ഒലെ ഗണ്ണാർ സോൾഷ്യാറിനും സംഘത്തിനും പ്രശ്നമാകുന്നത്. താരത്തിന് യാതൊരു ലക്ഷണവും ഇല്ല എങ്കിലും ഇതുവരെ ടെസ്റ്റ് നെഗറ്റീവ് ആയിട്ടില്ല. ക്വാരന്റൈൻ കാലാവധി കഴിഞ്ഞതിനാൽ ടെസ്റ്റ് നെഗറ്റീവ് ആയാൽ താരത്തിന് ഇനി കളിക്കാം.

രണ്ടാഴ്ച മുമ്പ് ആയിരുന്നു ടെല്ലസിന് കൊറോണ സ്ഥിരീകരിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ടെല്ലസ് ലെഫ് ബാക്ക് പൊസിഷൻ കൈക്കലാക്കും എന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകർ. സസ്പെൻഷൻ കാലാവധി പൂർത്തിയാക്കിയ ആന്റണി മാർഷ്യൽ എവർട്ടണെതിരെ കളിക്കും.

Advertisement