യൂറോപ്പ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു വീണ്ടും വമ്പൻ ജയം

Img 20201106 112746
- Advertisement -

യൂറോപ്പ ലീഗിൽ മൂന്നാം മത്സരത്തിലും ജയം കണ്ടു ബ്രണ്ടൻ റോജേഴ്സിന്റെ ലെസ്റ്റർ സിറ്റി. ഗ്രൂപ്പ് ജിയിൽ കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ബ്രാഗയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ലെസ്റ്റർ മറികടന്നത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നെങ്കിലും ലെസ്റ്റർ നിരവധി അവസരങ്ങൾ ആണ് തുറന്നത്. ആദ്യ പകുതിയിൽ 20 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസന്റെ പാസിൽ നിന്നു ക്ളീച്ചി ഇഹനാച്ചോ ആണ് ലെസ്റ്ററിന്റെ ആദ്യ ഗോൾ നേടുന്നത്.

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ചെങ്കിസ് ഉണ്ടറിന്റെ പാസിൽ നിന്നു മത്സരത്തിലെ തന്റെ രണ്ടാം ഗോൾ ഇഹനാച്ചോ കണ്ടത്തി. 67 മത്തെ മിനിറ്റിൽ ഇഹനാച്ചോയുടെ പാസിൽ നിന്നു ലെസ്റ്ററിന്റെ മൂന്നാം ഗോൾ ഡെന്നിസ് പ്രാറ്റ് നേടിയപ്പോൾ 78 മത്തെ മിനിറ്റിൽ മാഡിസൻ ആണ് ലെസ്റ്ററിന്റെ ഗോളടി പൂർത്തിയാക്കിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ എ. ഇ. കെ ഏതൻസും വലിയ ജയം കണ്ടത്തി. ലുഹാൻസ്‌കിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. കളിച്ച മൂന്നു കളികളും ജയിച്ച ലെസ്റ്റർ സിറ്റി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

Advertisement