മുൻ ബേർൺലി പരിശീലകൻ ഷോൺ ഡൈഷ് ഇനി എവർട്ടണെ പരിശീലിപ്പിക്കും. എവർട്ടൺ പുതിയ പരിശീലകനുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 51കാരനായ ഷോൺ ഡൈഷ് 10 വർഷത്തോളം ബേർൺലിയുടെ പരിശീലകൻ ആയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബേൺലി പുറത്താക്കിയതിന് ശേഷം പുതിയ ജോലി ഒന്നും തിരഞ്ഞെടുത്തിരുന്നില്ല. ഇപ്പോൾ പ്രീമിയർ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്തു നിൽക്കുന്ന എവർട്ടണെ റിലഗേഷനിൽ നുന്ന് രക്ഷിക്കുക ആകും ഷോൺ ഡൈഷിന്റെ ആദ്യ ദൗത്യം. പുതിയ കോച്ചിനു വേണ്ടി വലിയ സൈനിംഗുകൾ നടത്താൻ എവർട്ടൺ ഒരുങ്ങുന്നുണ്ട്.
14 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം എന്ന അവസ്ഥ എത്തിയപ്പോൾ ആണ് എവർട്ടൺ അവരുടെ പരിശീലകനായ ലമ്പാർഡിനെ പുറത്താക്കിയത്. ഷോൺ ഡൈചിന് ആദ്യ മത്സരങ്ങളിൽ തന്നെ വലിയ ഫിക്സ്ചറുകൾ ആണ് മുന്നിൽ ഉള്ളത്. ആഴ്സണലും ലിവർപൂളും ആലും പുതിയ പരിശീലകനു കീഴിലെ എവർട്ടന്റെ ആദ്യ മത്സരങ്ങൾ.