അത്ഭുത തിരിച്ചുവരവ്!! എവർട്ടൺ പ്രീമിയർ ലീഗിൽ തന്നെ തുടരും

Picsart 22 05 20 02 14 09 330

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് എവർട്ടൺ എങ്ങോട്ടുമില്ല. ഇന്ന് അതിനിർണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ അത്ഭുത തിരിച്ചുവരവ് നടത്തിയാണ് ലമ്പാർഡും ടീമും റിലഗേഷൻ ആവില്ല എന്ന് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച എവർട്ടണ് 3-2ന്റെ വിജയം സ്വന്തമാക്കുക ആയിരുന്നു.

21ആം മിനുട്ടിൽ മറ്റേറ്റയും 36ആം മിനുട്ടിൽ ജോർദൻ അയുവും നേടിയ ഗോളിൽ ആയിരുന്നു ഗുഡിസൻ പാർക്കിൽ ക്രിസ്റ്റൽ പാലസ് 2 ഗോളിനു മുന്നിൽ എത്തിയത്. രണ്ടാം പകുതിയിലാണ് എവർട്ടന്റെ തിരിച്ചടി വന്നത്. 54ആം മിനുട്ടിൽ സെന്റർ ബാക്ക് മൈക്കിൽ കീനിലൂടെ ആദ്യ ഗോൾ. 75ആം മിനുട്ടിൽ റിച്ചാർലിസനിലൂടെ സമനില. സ്കോർ 2-2. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം.

85ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ഒരു ഹെഡറിലൂടെ കാൾവട്ട് ലൂയിൻ എവർട്ടന്റെ വിജയ ഗോൾ. സ്കോർ 3-2. ആരാധകർ സന്തോഷം കൊണ്ട് പിച്ച് കൈക്കലാക്കിയ നിമിഷം. 20220520 021317

ഈ വിജയത്തോടെ എവർട്ടണ് 37 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. ഇനി ലീഡ്സ് യുണൈറ്റഡ് അവസാന മത്സരത്തിൽ വിജയിച്ചാലും എവർട്ടണൊപ്പം എത്തില്ല. ഇനി റിലഗേഷൻ പോരാട്ടം ബേർൺലിയും ലീഡ്സും തമ്മിലാകും.

Previous articleആഷിഖിന് പകരം പ്രബീർ ദാസ് ബെംഗളൂരു എഫ് സിയിലേക്ക് എത്താൻ സാധ്യത
Next articleചെൽസിയെ സമനിലയിൽ തളച്ച് ലെസ്റ്റർ സിറ്റി