ചെൽസിയെ സമനിലയിൽ തളച്ച് ലെസ്റ്റർ സിറ്റി

സ്വന്തം ഗ്രൗണ്ടിൽ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി നഷ്ടപ്പെടുത്തി ചെൽസി. ലെസ്റ്റർ സിറ്റിയാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി 1-1ന് സമനിലയിൽ കുടുക്കിയത്. ഇന്നത്തെ മത്സരം സമനിലയിൽ ആയതോടെ പ്രീമിയർ ലീഗിൽ ചെൽസി മൂന്നാം മൂന്നാം സ്ഥാനം ഉറപ്പിച്ചു. മികച്ച ഗോൾ വിത്യാസം ഉള്ളതുകൊണ്ട് തന്നെ ടോട്ടൻഹാമിന് ചെൽസിയെ മറികടക്കാൻ കഴിയില്ല.

മത്സരത്തിന്റെ തുടക്കത്തിൽ ചെൽസിയാണ് മത്സരം നിയന്ത്രിച്ചതെങ്കിലും ആറാം മിനുട്ടിൽ തന്നെ ലെസ്റ്റർ സിറ്റി മത്സരത്തിൽ മുൻപിലെത്തി. ചെൽസി പ്രതിരോധ നിര വരുത്തിയ പിഴവിൽ നിന്നാണ് ലെസ്റ്റർ ഗോൾ കണ്ടെത്തിയത്. ലെസ്റ്റർ താരം ജെയിംസ് മാഡിസന്റെ മികച്ചൊരു ശ്രമം ചെൽസി ഗോൾ കീപ്പർ മെൻഡിയെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു.

എന്നാൽ മത്സരം അര മണിക്കൂർ പിന്നിട്ടപ്പോൾ ചെൽസി മത്സരത്തിൽ സമനില കണ്ടെത്തി. റീസ് ജെയിംസിന്റെ ക്രോസിൽ നിന്ന് അലോൺസോയാണ് ചെൽസിക്ക് സമനില ഗോൾ നേടിക്കൊടുത്തത്. തുടർന്നും ചെൽസി മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും വിജയ ഗോൾ കണ്ടെത്താൻ ചെൽസിക്കായില്ല. 37 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്.