എവർട്ടണുവേണ്ടി അരങ്ങേറ്റത്തിൽ തിളങ്ങി ബ്രസീലിയൻ താരം

Roshan

പ്രീമിയർ ലീഗിൽ ഇന്നലെ എവർട്ടണുവേണ്ടി അരങ്ങേറിയ ബ്രസീലിയൻ താരം റിചാർളിസൺ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. വോൾവ്‌സിനെതിരെ ഗംഭീര പ്രകടനമാണ് നടത്തിയത് എങ്കിലും മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ മാർകോ സിൽവയുടെ കൂടെ വാറ്റ്ഫോഡിൽ ആയിരുന്നു റിചാർളിസൺ കളിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ സിൽവ എവർട്ടണിൽ എത്തിയതോടെ റിചാർളിസണും ഇങ്ങോട്ടെത്തി. 2009നു ശേഷം അരങ്ങേറ്റ മത്സരത്തിൽ തന്നെ എവർട്ടണ്‌ വേണ്ടി രണ്ടു ഗോളുകൾ നേടുന്ന ആദ്യ താരവുമായി റിചാർളിസൺ. മത്സരത്തിൽ ഉടനീളമായി 53 ടച്ചുകൾ സ്വന്തമാക്കിയ റിചാർളിസൺ 4 എരിയാൽ ഡ്യുവൽസും വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial