ആറു മിനുട്ടിനിടയിൽ മൂന്ന് ഗോളുകൾ, വിജയം തുടർന്ന് എവർട്ട‌ൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ തുടർച്ചയായ വിജയം. ഇന്ന് ബേർൺലിയെ ഗുഡിസൺ പാർക്കിൽ വെച്ച് നേരിട്ട എവർട്ടൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബേർൺലി ഒരു ഗോളിന് മുന്നിട്ടു നിന്നു എങ്കിലും ആറു മിനുട്ടിമിടയിൽ പിറന്ന മൂന്നു ഗോളുകൾ ആണ് കളി എവർട്ടന്റേതാക്കി മാറ്റിയത്. 53ആം മിനുട്ടിൽ ബെൻ മീയിലൂടെ ആയിരുന്നു ബേർൺലി ലീഡ് എടുത്തത്. എന്നാൽ 60ആം മിനുട്ടിൽ കീൻ എവർട്ടബ്ബെ തിരികെ ഒപ്പം എത്തിച്ചു.

പിന്നാലെ എവർട്ടണായി ഗോളുകൾ ഒഴുകി. 65ആം മിനുട്ടിൽ ടൗൺസെൻഡിന്റെ ഒരു ലോകോത്തര സ്ട്രൈക്ക് എവർട്ടണെ 2-1ന് മുന്നിൽ എത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ ഗ്രേ പന്ത് വലയിൽ എത്തിച്ച് എവർട്ടൺ ജയം ഉറപ്പിച്ചു. കഴിഞ്ഞ രണ്ടു മത്സരത്തിലും ഗ്രേ എവർട്ടണായി ഗോൾ നേടിയിരുന്നു.

ഈ വിജയത്തോടെ എവർട്ടണ് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി.