മൂന്നാം ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്ക വനിതകൾ പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിലുള്ള പരമ്പർ ദക്ഷിണാഫ്രിക്ക വനിതകൾ സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനവും ജയിച്ചതോടെയാണ് പരമ്പര ദക്ഷിണാഫ്രിക്ക ഉറപ്പിച്ചത്. ഇന്ന് എട്ടു വിക്കറ്റുകൾക്കായിരുന്നു ദക്ഷിണാഫ്രിക്കൻ ജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസിനെ 157 റൺസിന് എറിഞ്ഞിടാൻ ദക്ഷിണാഫ്രിക്കക്ക് ആയുരുന്നു. 71 റൺസ് എടുത്ത ഡോട്ടിൻ മാത്രമായിരുന്നു വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ശബ്നിം ഇസ്മായിൽ 3 വിക്കറ്റുകളുമായി തിളങ്ങി.

രണ്ടാമതു ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 37ആം ഓവറിലേക്ക് വിജയം സ്വന്തമാക്കി. ഓപ്പണറായ ലിസെലെ ലില്ലെ 78 റൺസുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. മറ്റൊരു ഓപ്പണറായ ലോറ 53 റൺസും എടുത്തു. ഇപ്പോൾ പരമ്പരയിൽ 3-0ന്റെ ലീഡിൽ ആണ് ദക്ഷിണാഫ്രിക്ക ഉള്ളത്.