10 പേരുമായി കളിച്ചിട്ടും ജയം സ്വന്തമാക്കി എവർട്ടൺ

Staff Reporter

അവസാന 25മിനുട്ടോളം 10 പേരുമായി കളിച്ചിട്ടും  ഹഡേഴ്സ്ഫീൽഡിനെതിരെ ജയം സ്വന്തമാക്കി എവർട്ടൺ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എവർട്ടണിന്റെ വിജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ റീചാർളിസൺ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് എത്താനും എവർട്ടനായി.

മത്സരത്തിന്റെ 66ആം മിനുട്ടിലിലാണ് ലൂക്കാസ് ഡൈൻ ആദമ ദിയഖാബിയെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും ഹഡേഴ്സ്ഫീൽഡിനെതിരെ പൊരുതി നിന്ന് എവർട്ടൺ ജയം സ്വന്തമാക്കുകയായിരുന്നു. തോൽവിയോടെ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഹഡേഴ്സ്ഫീൽഡിന്റെ നില കൂടുതൽ പരിതാപകരമായി. കഴിഞ്ഞ 12 മത്സരങ്ങളിൽ അവരുടെ 11മത്തെ തോൽവിയായിരുന്നു ഇത്.

24 മത്സരങ്ങളിൽ നിന്ന് വെറും 11 പോയിന്റ് മാത്രമായി റെലെഗേഷൻ ഭീഷണിയിലാണ് ഹഡേഴ്സ്ഫീൽഡ്.