വീണ്ടും സിഡുർഡ്സൺ, എവർട്ടൺ ആദ്യ ആറിൽ

മിന്നുന്ന ഫോമിൽ ഉള്ള സിഗുർഡ്സന്റെ മികവിൽ എവർട്ടണ് വീണ്ടും ജയം. ഇന്ന് പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിയെ ആണ് എവർട്ടൺ തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു എവർട്ടന്റെ വിജയം. കളിയുടെ 59ആം മിനുട്ടിൽ ഒരു ടാപിന്നിലൂടെ ആയിരുന്നു സിഗൂർഡ്സൺ വിജയ ഗോൾ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആറാം ഗോളാണിത്. രണ്ട് അസിസ്റ്റും ഇതിനകം താരം സ്വന്തമാക്കിയിട്ടുണ്ട്.

ഈ ജയം എവർട്ടണെ ലീഗിൽ ആറാം സ്ഥാനത്ത് എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അടക്കം ഇന്നത്തെ ഫലത്തോടെ എവർട്ടൺ മറികടന്നു. 13 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് എവർട്ടണ് ഉള്ളത്. അടുത്ത മത്സരത്തിൽ വൈരികളായ ലിവർപൂളിനെയാണ് എവർട്ടണ് നേരിടേണ്ടത്.