കാർലോ അഞ്ചലോട്ടിക്ക് കീഴിൽ നിർണായക ജയവുമായി എവർട്ടൻ. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ബ്രൈട്ടനെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ മറികടന്നത്. ജയത്തോടെ ലീഗിൽ 28 പോയിന്റുമായി 11 ആം സ്ഥാനത്താണ് എവർട്ടൻ. 24 പോയിന്റുള്ള ബ്രൈയ്ട്ടൻ 14 ആം സ്ഥാനത്താണ്.
ആദ്യ പകുതിയിലാണ് മത്സര ഫലം നിർണയിച്ച ഗോൾ പിറന്നത്. കളിയുടെ 38 ആം മിനുട്ടിൽ ഡിനെയുടെ പാസിൽ നിന്ന് റിച്ചാർലിസൻ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കാൽവർട്ട് ലെവിന്റെ ഗോളിൽ എവർട്ടൻ ലീഡ് രണ്ടാക്കി എന്ന് തോന്നിച്ചെങ്കിലും VAR ഗോൾ അനുവദിച്ചില്ല. എഫ് എ കപ്പിൽ മേഴ്സി സൈഡ് ഡർബിയിൽ ലിവർപൂളിനോട് തോറ്റ് പുറത്തായ ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ എവർട്ടന് ആത്മവിശ്വാസം വീണ്ടെടുക്കുന്ന ജയമായി ഇത്.