ജോണി എവാൻസ് നാളെ ലെസ്റ്ററിനായി കളിക്കില്ല

B735933d65117262e37a800398aef9ecy29udgvudhnlyxjjagfwaswxnjixnjk2otq1 2.59789772
- Advertisement -

ജോണി എവാൻസ് നാളെ ലെസ്റ്റർ സിറ്റിയുടെ നിർണായക മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ നിർണായകമായ പോരാട്ടത്തിൽ സ്പർസിനെയാണ് ലെസ്റ്റർ നാളെ നേരിടുന്നത്. നാളെ വിജയിച്ചാൽ മാത്രം പോര ഒപ്പം മുന്നിൽ ഉള്ള ലിവർപൂളോ ചെൽസിയോ പോയിന്റ് നഷ്ടപ്പെടുത്തേണ്ട ആവശ്യകതയും ലെസ്റ്ററിനുണ്ട്. എവാൻസിന് കഴിഞ്ഞ മത്സരത്തിനിടയിൽ ആയിരുന്നു പരിക്കേറ്റത്.

എവാൻസിന്റെ അസാന്നിദ്ധ്യം ലെസ്റ്റർ ഡിഫൻസിനെ വിഷമത്തിലാക്കും. ഹാർവി ബാർൺസ്, ജെയിംസ് ജസ്റ്റിൻ എന്നിവർ ദീർഘകാല പരിക്ക് കാരണവും ലെസ്റ്റർ സിറ്റിയിൽ ഉണ്ടാകില്ല. സ്പർസിനെ പരാജയപ്പെടുത്തുകയും റോദ്ജസിന്റെ ടീമിന് എളുപ്പമാകില്ല. സ്പർസിനും നാളെ വിജയം അത്യാവശ്യമാണ്. ലെസ്റ്റർ ഈ സീസണിൽ എഫ് എ കപ്പ് കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആയില്ല എങ്കിൽ അവർ അത് വലിയ നിരാശ നൽകും.

Advertisement