ഈഥൻ ന്വാനെരി ആഴ്‌സണൽ പുതിയ കരാർ ഒപ്പ് വച്ചു, ആദ്യ പ്രഫഷണൽ കരാറും ഒപ്പ് വക്കും

Wasim Akram

ആഴ്‌സണലിന്റെ ഭാവി സൂപ്പർ താരം എന്നറിയപ്പെടുന്ന അക്കാദമി താരം ഈഥൻ ന്വാനെരി ക്ലബ്ബിൽ പുതിയ സ്‌കോളർഷിപ്പ് കരാറിൽ ഒപ്പ് വച്ചു. 2.6 വർഷത്തേക്ക് ആഴ്‌സണൽ ഒരു അക്കാദമി താരത്തിന് നൽകുന്ന ഏറ്റവും വലിയ പ്രതിഫലം വാങ്ങിയാണ് 16 കാരനായ താരം കരാറിൽ ഒപ്പ് വച്ചത്. ചെൽസി മുന്നോട്ട് വെച്ച വമ്പൻ തുക നിരസിച്ചു താരം ആഴ്‌സണലിൽ തുടരാൻ തീരുമാനിക്കുക ആയിരുന്നു.

ഈഥൻ ന്വാനെരി

തനിക്ക് പതിനേഴ്‌ വയസ്സ് പൂർത്തിയായാൽ ആഴ്‌സണലിൽ തന്റെ ആദ്യ പ്രഫഷണൽ കരിയറിൽ ഒപ്പ് വക്കാനും ന്വാനെരി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. വലിയ ആഴ്‌സണൽ ആരാധകൻ ആയ താരം ചെൽസി, മാഞ്ചസ്റ്റർ സിറ്റി ടീമുകളുടെ വലിയ ഓഫറുകൾ നിരസിക്കുക ആയിരുന്നു. ഇംഗ്ലീഷ് ഒന്നാം ഡിവിഷനിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ന്വാനെരിക്ക് ആർട്ടെറ്റ ബ്രന്റ്ഫോർഡിന് എതിരെ ഈ സീസണിൽ അരങ്ങേറ്റം നൽകുക ആയിരുന്നു. വരുന്ന സീസണിൽ ചില മത്സരങ്ങളിൽ എങ്കിലും ആഴ്‌സണൽ സീനിയർ ടീമിൽ ന്വാനെരിയെ കാണാൻ ആയേക്കും.